ഡോ.​ വ​ന്ദ​ന​ദാ​സ് സ്മാ​ര​ക മെ​ഡി​ക്ക​ല്‍ ക്ലി​നി​ക് പ​ത്തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, September 22, 2024 7:00 AM IST
ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കി​ടെ അ​ക്ര​മി​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച യു​വ ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മാ​താ​പി​താ​ക്ക​ള്‍ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ വ​ലി​യ​പ​റ​മ്പി​ല്‍ നി​ര്‍മി​ച്ച മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് ന​ട​ക്കും. വൈ​കൂ​ന്നേ​രം നാ​ലി​ന് ഗ​വ​ര്‍ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​മെ​ന്ന് വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കെ.​ജി. മോ​ഹ​ന്‍ദാ​സും വ​സ​ന്ത​കു​മാ​രി​യും പ​റ​ഞ്ഞു.

11-ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ന്ദ​ന​യു​ടെ മാ​താ​വ് വ​സ​ന്ത​കു​മാ​രി​ക്ക് കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച തൃ​ക്കു​ന്ന​പ്പു​ഴ വാ​ലേ​ക്ക​ട​വി​ല്‍ പ​ല്ല​ന​യാ​റി​ന്‍റെ തീ​ര​ത്താ​ണ് ക്ലി​നി​ക് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​കും ക്ലി​നി​ക് പ്ര​വ​ര്‍ത്തി​ക്കു​ക.


തൃ​ക്കു​ന്ന​പ്പു​ഴ മേ​ട​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ് വ​സ​ന്ത​കു​മാ​രി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യ​വേ, പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച സ​ന്ദീ​പ് എ​ന്ന അ​ക്ര​മി​യു​ടെ കു​ത്തേ​റ്റാ​ണ് 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ ഡോ.​വ​ന്ദ​ന​ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ട്ട​യം മു​ട്ടു​ചി​റ ന​മ്പി​ച്ചി​റ​ക്കാ​ലാ​യി​ല്‍ (കാ​ളി​പ​റ​മ്പ്) കെ.​ജി.​മോ​ഹ​ന്‍ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക​മ​ക​ളാ​യി​രു​ന്നു വ​ന്ദ​ന.