സം​ര​ക്ഷ​ണഭി​ത്തി​യി​ല്ലാ​തെ അ​പ​ക​ട​ഭീ​ഷ​ണി
Sunday, September 22, 2024 6:48 AM IST
മീ​ന​ടം: പു​ത്ത​ന്‍പു​ര​പ്പ​ടി​യി​ല്‍ റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. വെ​ട്ട​ത്തു​ക​വ​ല-​ഇ​ല​ക്കൊ​ടി​ഞ്ഞി റോ​ഡി​ല്‍ പു​ത്ത​ന്‍പു​ര​പ്പ​ടി ക​വ​ല​യ്ക്കു​സ​മീ​പം 100 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ തോ​ടി​നു സ​മീ​പ​മു​ള്ള റോ​ഡി​നാ​ണു സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​ത്.

20അ​ടി താ​ഴ്ച​യി​ലു​ള്ള തോ​ടി​ന്‍റെ വ​ശ​ത്താ​ണ് റോ​ഡ്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ഇ​വി​ടെ ചെ​റി​യ​വ​ള​വും റോ​ഡി​നു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ കൂ​ട്ടി​യി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡി​ലെ മ​ണ്ണ് ഒ​ലി​ച്ചു തോ​ട്ടി​ലേ​ക്കു പോ​കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. ഇ​തി​നു​സ​മീ​പ​മാ​ണ് ബ​സ് നി​ര്‍ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​മ്പോ​ള്‍ റോ​ഡും തോ​ടും തി​രി​ച്ച​റി​യാ​ത്ത​വി​ധം മൂ​ടി​പോ​കു​ന്ന​താ​ണ്. വ​ഴി​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലേ​ക്ക് ക​യ​റി​മാ​ത്ര​മേ ഇ​പ്പോ​ള്‍ ന​ട​ന്നു​പോ​കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. ഇ​വി​ടെ റോ​ഡി​നു വീ​തി കു​റ​വു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണ്. വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള റോ​ഡി​ല്‍ പ​ല സ്ഥ​ല​ത്തും റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​തും വ​ള​വു​ക​ള്‍ നി​വ​ര്‍ത്താ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​ണ്.


കെ​കെ റോ​ഡി​നു ഗ​താ​ഗ​ത​ത്തി​നു ത​ട​സം വ​രു​മ്പോ​ള്‍ പാ​മ്പാ​ടി​യി​ല്‍നി​ന്നു പു​തു​പ്പ​ള്ളി വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​തും ഈ ​റോ​ഡു​വ​ഴി​യാ​ണ്. സ്‌​കൂ​ള്‍, കോ​ള​ജ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നു സം​ര​ക്ഷ​ണി​ഭി​ത്തി നി​ര്‍മി​ക്ക​ണ​മെ​ന്നാ​വ​ശ്യം നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​നു സ​മീ​പ​മു​ള്ള കാ​ട് എ​സ്ക​വേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ വ​ശം തെ​ളി​യു​ക​യും ശ​ക്ത​മാ​യ മ​ഴ​യ്ക്കു വെ​ള്ളം ഇ​റ​ങ്ങി മ​ണ്ണ് തോ​ട്ടി​ലേ​ക്കു പോ​യ​ത് കു​ഴി രൂ​പ​പ്പെ​ടു​വാ​ന്‍ ഇ​ട​യാ​ക്കി. റോ​ഡി​ല്‍നി​ന്നും ര​ണ്ട​ടി മാ​ത്രം അ​ക​ല​ത്തി​ല്‍ വ​ലി​യ​തോ​ട് ക​ട​ന്നു​പോ​കു​ന്ന​ത്. വ​ഴി​യാ​ത്ര​ക്കാ​ര്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ മാ​റി നി​ല്‍ക്കാ​ന്‍പോ​ലും ഇ​വി​ടെ റോ​ഡി​നു സ്ഥ​ല​മി​ല്ല. സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മി​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.