ചാ​മംപ​താ​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി പു​തി​യ ഒ​പി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 24ന്
Sunday, September 22, 2024 2:19 AM IST
വാ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ ചാ​മം​പ​താ​ലി​ലെ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യു​ടെ പു​തി​യ ഒ​പി കെ​ട്ടി​ടം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് 24ന് ​രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ ഒ​പി കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ നൂ​റോ​ളം പേ​ർ ഡി​സ്പെ​ൻ​സ​റി​യു​ടെ സേ​വ​നം ദി​വ​സേ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് പ​തി​നേ​ഴാം​മൈ​ലി​ലും കീ​ച്ചേ​രി​പ്പ​ടി​യി​ലും സ​ബ് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ കീ​ച്ചേ​രി​പ്പ​ടി​യി​ലും വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ പ​തി​നേ​ഴാം​മൈ​ലി​ലും സേ​വ​നം ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി കി​ര​ണം, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​രി​കെ, സ്ത്രീ​ക​ൾ​ക്ക് ജനനി​ര​ക്ഷ എ​ന്നീ പ​ദ്ധ​തി​ക​ളും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്നു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കി​ട​പ്പു​രോ​ഗി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും തു​ട​ർ​ന്ന് ഒ​പി വ​ഴി മ​രു​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം, വ​യോ​ജ​ന ക്യാ​മ്പു​ക​ൾ, വി​വി​ധ സൗ​ജ​ന്യ ആ​യു​ർ​വേ​ദ ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് പു​റ​മേ പ​ഞ്ചാ​യ​ത്ത് ഒ​രു വ​ർ​ഷം കു​റ​ഞ്ഞ​ത് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.