കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Sunday, September 22, 2024 11:11 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍റിം​ഗ് മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ. ​വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല​യി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ഫാ. ​മാ​ർ​ട്ടി​ൻ, സോ​ണി ജോ​ർ​ജ്, കെ​പി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി​ജു​മോ​ൻ വ​ർ​ഗീ​സ്, പി.​എ​സ്. ര​മേ​ശ്, പൊ​ൻ​കു​ന്നം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി ഡൊ​മി​നി​ക്, ലാ​ലി​റ്റ് എ​സ്. ത​ക​ടി​യേ​ൽ, സാ​ബു ഏ​ബ്ര​ഹാം, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ടോ​മി ജോ​സ​ഫ്, റെ​ജി​മോ​ൻ, കെ.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


എ​ഐ ടെ​ക്നോ​ള​ജി പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ൽ എന്ന വി​ഷ​യ​ത്തി​ൽ അ​ഭി​ലാ​ഷ് ഇ​ൽ​മോ​നൈ​റ്റ് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യും ന​ട​ത്തി.