ദർശനത്തിരുനാൾ: അതിരമ്പുഴ പള്ളിയിൽ ഇന്ന് റാസയും പ്രദക്ഷിണവും
Sunday, September 22, 2024 6:48 AM IST
അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​ന്‍റെ ദ​​ർ​​ശ​​ന​​ത്തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് റാ​​സ കു​​ർ​​ബാ​​ന​​യും തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ക്കും. രാ​​വി​​ലെ ആ​​റി​​ന് വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

തു​​ട​​ർ​​ന്ന് പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​ന്‍റെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 7.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന സ​​ന്ദേ​​ശം - ഫാ. ​​നൈ​​ജി​​ൽ തൊ​​ണ്ടി​​ക്കാ​​കു​​ഴി​​യി​​ൽ. 10ന് ​​ഫാ. ജേ​​ക്ക​​ബ് ന​​ടു​​വി​​ലെ​​ക്ക​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ റാ​​സ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ. ​​റോ​​ബി​​ൻ​​സ് കു​​ഴി​​ക്കോ​​ട്ടി​​ൽ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും.

വൈ​​കു​​ന്നേ​​രം 5.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന സ​​ന്ദേ​​ശം - ഫാ. ​​റോ​​ജ​​ൻ നെ​​ൽ​​പു​​ര​​യ്ക്ക​​ൽ. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യും ചെ​​റി​​യ​​പ​​ള്ളി​​യും ചു​​റ്റി വ​​ലി​​യ പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്ക്. വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​ന്‍റെ തി​​രു​​സ്വ​​രൂ​​പം മ​​ദ്ബ​​ഹ​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കും. 23ന് ​​രാ​​വി​​ലെ സ​​മൂ​​ഹ​​ബ​​ലി, സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം, പ്രാ​​ർ​​ഥ​​ന.


ഇ​​ന്ന​​ലെ രാ​​വി​​ലെ മേ​​രി നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മം ന​​ട​​ന്നു. വൈ​​കു​​ന്നേ​​രം ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്ന് വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ ജ​​പ​​മാ​​ല റാ​​ലി ന​​ട​​ത്തി. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം വ​​ലി​​യ​​പ​​ള്ളി​​ക്ക് വ​​ലം​​വ​​ച്ച് ന​​ട​​ത്തി​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.