1.3 കോ​​ടി​​യു​​ടെ മേ​​രി ക്യൂ​​റി ഫെ​​ലോ​​ഷി​​പ്പ് അ​​യ്മ​​നം സ്വ​​ദേ​​ശി​​നി ന​​മി​​ത നാ​​യ​​ർ​​ക്ക്
Sunday, September 22, 2024 2:19 AM IST
അ​​യ്മ​​നം: ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ​​ത്തി​​ന് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ന​​ൽ​​കു​​ന്ന മേ​​രി സ്കൊ​​ഡോ​​വ്സ്ക ക്യൂ​​റി ആ​​ക്‌​​ഷ​​ൻ ഫെ​​ലോ​​ഷി​​പ്പ് (ഏ​​ക​​ദേ​​ശം 1.3 കോ​​ടി രൂ​​പ) കോ​​ട്ട​​യം അ​​യ്മ​​നം സ്വ​​ദേ​​ശി​​നി ന​​മി​​ത നാ​​യ​​ർ​​ക്ക് ല​​ഭി​​ച്ചു.

ഊ​​ർ​​ജ​​സം​​ഭ​​ര​​ണ​​ത്തി​​നാ​​യി ജ​​ല​​ത്തി​​ൽ​​നി​​ന്നു ഹൈ​​ഡ്ര​​ജ​​ൻ വി​​ഘ​​ടി​​പ്പി​​ക്കാ​​ൻ ഇ​​ല​​ക്ട്രോ കാ​​റ്റ​​ലി​​സ്റ്റ് ആ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ർ​​ബ​​ൺ നാ​​നോ മെ​​റ്റീ​​രി​​യ​​ലു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​ണ് ഫെ​​ലോ​​ഷി​​പ്പോ​​ടു​​കൂ​​ടി മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ അ​​വ​​സ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​വ​​ർ​​ഷം പോ​​ള​​ണ്ടി​​ലെ വാ​​ർ​​സ്ോ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലും തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ജ​​ർ​​മ​​നി​​യി​​ലെ ഡാം​​സ്റ്റാ​​ർ​​ട്ട് ടെ​​ക്നി​​ക്ക​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലു​​മാ​​ണ് ഗ​​വേ​​ഷ​​ണം.

ഒ​​ക്ടോ​​ബ​​ർ ആ​​ദ്യ​​വാ​​രം പോ​​ള​​ണ്ടി​​ന് പു​​റ​​പ്പെ​​ടും. തി​​രു​​വ​​ന​​ന്ത​​പു​​രം ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ൽ(IISER) നി​​ന്നും ഫി​​സി​​ക്സി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ ന​​മി​​ത കോ​​ട്ട​​യം ചി​​ന്മ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പി​​ന്‍റെ ഇ​​ൻ​​സ്പെ​​യ​​ർ ഫെ​​ലോ​​ഷി​​പ്പും ജ​​ർ​​മ​​ൻ അ​​ക്കാ​​ഡ​​മി​​ക് എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ന്‍റെ ഡാ​​ഡ്-​​വൈ​​സ് സ്കോ​​ള​​ർ​​ഷി​​പ്പും നമിത നേ​​ടി​​യി​​ട്ടു​​ണ്ട്.


മ​​സ്ക​​റ്റി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ അ​​യ്മ​​നം ക​​ല്ലു​​മ​​ട ഇ​​ല​​ഞ്ഞി​​ക്ക​​ൽ അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ​​യും കോ​​ട്ട​​യം ചി​​ന്മ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ അ​​ധ്യാ​​പി​​ക​​യാ​​യ മാ​​യ അ​​നി​​ലി​​ന്‍റെ​​യും മ​​ക​​ളാ​​ണ് ന​​മി​​ത. സ​​ഹോ​​ദ​​രി ന​​ന്ദ​​നാ നാ​​യ​​ർ.