വി​ജ​യ​പു​രം പ്രീ​മി​യ​ര്‍ ലീ​ഗ്: വ​ണ്ടി​പ്പെ​രി​യാ​ര്‍ ജേ​താ​ക്ക​ള്‍
Sunday, September 22, 2024 11:11 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന വി​ജ​യ​പു​രം പ്രീ​മി​യ​ര്‍ ലീ​ഗ് സോ​ഫ്റ്റ്ബോ​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​നു സ​മാ​പ​ന​മാ​യി. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ജി​ത് അ​ല്‍​ഫോ​ന്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന്‍റ​ണി മാ​ര്‍​ട്ടി​ന്‍, രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യ​പു​രം രൂ​പ​ത​യി​ലെ എ​ട്ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 16 ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍ യൂ​ണി​റ്റ് ടീം ​ഒ​ന്നാം സ്ഥാ​ന​വും സൂ​ര്യ​നെ​ല്ലി - ചി​ന്ന​ക്ക​നാ​ല്‍ യൂ​ണി​റ്റ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച പ്ലെ​യ​റും മി​ക​ച്ച ബാ​റ്റ​റു​മാ​യി സൂ​ര്യ​നെ​ല്ലി യൂ​ണി​റ്റ് അം​ഗം ര​വി​കു​മാ​ര്‍ ശ​ക്തി​രാ​ജും മി​ക​ച്ച ബൗ​ള​റാ​യി പ​ട്ടി​ത്താ​നം യൂ​ണി​റ്റ് അം​ഗം അ​ല​ന്‍ ജോ​ണ്‍ സാ​ബു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബി​ന്‍ കെ. ​സ​ണ്ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, രൂ​പ​ത ട്ര​ഷ​റ​ര്‍ അ​ല​ന്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നു വി​ന്‍​സെ​ന്‍റ്, റെ​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ന്‍ രാ​ജ​ന്‍, ധ​ന്യ മോ​ഹ​ന്‍​രാ​ജ്, സാ​ന്ദ്ര സ​ണ്ണി, മു​ണ്ട​ക്ക​യം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ശില്പ സാ​ബു, ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്ടി​ല്‍, യൂ​ത്ത് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ മ​നു മാ​ത്യു, എ​ബി​ന്‍ ജോ​സ​ഫ്, എ​യ്ഞ്ച​ല്‍ സ​ണ്ണി, മെ​സി​ന്‍ ടി. ​ത​മ്പി, രൂ​പ​ത അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.