മു​ണ്ട​ക്ക​യം ബൈ​പാ​സി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Sunday, September 22, 2024 2:19 AM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ബൈ​പാ​സി​ലെ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ വ​ശ​ത്ത് ര​ണ്ട് ക​ലു​ങ്കു​ക​ൾ​ക്കി​ട​യി​ലാ​യി 200 മീ​റ്റ​ർ നീ​ള​ത്തി​ൽ ഓ​ട നി​ർ​മി​ക്കു​ന്ന​തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ഓ​ട നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ഓ​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും എം​എ​ൽ​എ അ​റി​യിച്ചു.


ഇ​തു​കൂ​ടാ​തെ മു​ണ്ട​ക്ക​യം ഗാ​ല​ക്സി ജം​ഗ്ഷ​നും പോ​സ്റ്റ്ഓ​ഫീ​സ് ജം​ഗ്ഷ​നു​മി​ട​യി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് 32 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പു​തി​യ ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.