രോ​​ഗി​​യു​​മാ​​യി​​ വ​​ന്ന ആം​​ബു​​ല​​ന്‍​സും വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു
Sunday, September 22, 2024 7:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: രോ​​ഗി​​യു​​മാ​​യി​​വ​​ന്ന ആം​​ബു​​ല​​ന്‍​സും വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു. തി​​രു​​വ​​ല്ല​​യി​​ല്‍​നി​​ന്നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് രോ​​ഗി​​യു​​മാ​​യി പോ​​യ 108 ആം​​ബു​​ല​​ന്‍​സും കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു തി​​രു​​വ​​ല്ല ഭാ​​ഗ​​ത്തേ​​ക്കു​​പോ​​യ ഐ​​ഷ​​ര്‍ വാ​​നും ത​​മ്മി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. ആ​​ര്‍​ക്കും പ​​രി​​ക്കി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​ക്ക് 12.15ന് ​​പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​നു സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം.


അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട ആം​​ബു​​ല​​ന്‍​സി​​ലു​​ണ്ടാ​​യി​​രു​​ന്ന രോ​​ഗി​​യെ മ​​റ്റൊ​​രു ആം​​ബു​​ല​​ന്‍​സി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ര്‍​ന്ന് ഈ ​​ഭാ​​ഗ​​ത്ത് ത​​ട​​സ​​പ്പെ​​ട്ട ഗ​​താ​​ഗ​​തം ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് എ​​ത്തി പ​​രി​​ഹ​​രി​​ച്ചു. റോ​​ഡി​​ല്‍ വീ​​ണ ചി​​ല്ലു​​ക​​ഷ​​ണ​​ങ്ങ​​ള്‍ ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് എ​​ത്തി ക​​ഴു​​കി​നീ​​ക്കി.