അ​രു​വി​ത്തു​റ​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, September 22, 2024 11:11 PM IST
അ​രു​വി​ത്തു​റ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് അ​രു​വി​ത്തു​റ, സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി പി​തൃ​വേ​ദി, മാ​തൃ​വേ​ദി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, ല​യ​ൺ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ൽ പൈ​ക എ​ന്നി​വ​യുടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി.
അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ല​യ​ൺ​സ് ഡി​സ്ട്രി​ക്‌​ട് 318ബി ​ചീ​ഫ് പ്രോജക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ മാ​ത്യു പ​ര​വ​രാ​ക​ത്ത്, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​ജോ പ്ലാ​ത്തോ​ട്ടം, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ലി​ൻ​സി ആ​ൻ​ഡ്രൂ​സ്, പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഡോ. ​സി​സ്റ്റ​ർ ബെ​റ്റി, പൈ​ക ല​യ​ൺ​സ് ഐ ​ഹോ​സ്പി​റ്റ​ൽ ഹോ​ണ​റ​റി മാ​നേ​ജ​ർ ഏ​ബ്ര​ഹാം പാ​ല​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.