പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 22, 2024 11:11 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ള്ളി​മു​റ്റ​ത്തു​വ​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ട​വ് പൊ​ൻ​കു​ന്നം ആ​ര്യം​കു​ള​ത്ത് ബാ​ബു സെ​ബാ​സ്റ്റ്യ​നെ (54)യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്നു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല പ​ള്ളി​മു​റ്റ​ത്തു​വ​ച്ച് ബ​ല​മാ​യി പ​റി​ച്ചെ​ടു​ത്ത് ഇ‍​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


പൊ​ൻ​കു​ന്ന​ത്തെ ക​ട​യി​ൽ​നി​ന്ന് ഇയാൾ പ​ണ​യം​വ​ച്ച സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​ജി. ശ്യാം​കു​മാ​ർ, എ​സ്ഐ അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ ശ്രീ​രാ​ജ്, പീ​റ്റ​ര്‍, വി​മ​ൽ, അരു​ൺ അ​ശോ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.