ബി​വി​എ​സ് സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം
Sunday, September 22, 2024 11:12 PM IST
കോ​​ട്ട​​യം: പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ ന​​യം പ്ര​​ഖ്യാ​​പി​​ക്കാ​​ൻ കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് ഭാ​​ര​​തീ​​യ വേ​​ല​​ൻ സൊ​​സൈ​​റ്റി (ബി​​വി​​എ​​സ്) സു​​വ​​ർ​​ണ ജൂ​​ബി​​ലി സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​സ്പി​​സി​​എ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന സു​​ഹൃ​​ദ് സ​​മ്മേ​​ള​​നം ക​​ര​​കൗ​​ശ​​ല വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി. ​​രാ​​മ​​ഭ​​ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ദ​​ളി​​ത് ആ​​ക്ടി​​വി​​സ്റ്റ് സ​​ണ്ണി ക​​പി​​ക്കാ​​ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​ശ​​സ്ത ന​​ർ​​ത്ത​​ക​​ൻ ഡോ. ​​ആ​​ർ.​​എ​​ൽ.​​വി. രാ​​മ​​കൃ​​ഷ്ണ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ, ട്ര​​ഷ​​റ​​ർ സി.​​എ​​സ്. ശ​​ശീ​​ന്ദ്ര​​ൻ, എം.​​ആ​​ർ. ശി​​വ​​പ്ര​​കാ​​ശ്, സി. ​​സു​​രേ​​ഷ്, ടി.​​എ​​സ്. ര​​വി​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പ്ര​​സി​​ഡ​​ന്‍റ്: രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി: സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ, ര​​ക്ഷാ​​ധി​​കാ​​രി: പി.​​ആ​​ർ. ശി​​വ​​രാ​​ജ​​ൻ, ട്ര​​ഷ​​റ​​ർ: ടി.​​എ​​ൻ ന​​ന്ദ​​പ്പ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ: എ​​ൻ.​​എ​​സ്. കു​​ഞ്ഞു​​മോ​​ൻ, കെ.​​എ​​സ്. ബി​​ജു​​മോ​​ൻ, സെ​​ക്ര​​ട്ട​​റി​​മാ​​ർ: സി.​​കെ. അ​​ജി​​ത് കു​​മാ​​ർ, എ.​​വി. മ​​നോ​​ജ്, ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ: വി​​ജ​​യ് ബാ​​ല​​കൃ​​ഷ്ണ​​ൻ, സി.​​എം. സ​​ജി, ഓ​​ഡി​​റ്റ​​ർ​​മാ​​ർ: അ​​നീ​​ഷ് ഡി. ​​ബാ​​ബു, അ​​നി​​ൽ കു​​മാ​​ർ, സി.​​എ​​സ്. ശ​​ശീ​​ന്ദ്ര​​ൻ.