ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍: സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു
Sunday, September 22, 2024 11:11 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള 2.82 ഏ​ക്ക​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്ഥ​ല​ത്തു​നി​ന്നു മിനി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​പ്ര​കാ​രം 50 സെ​ന്‍റ് സ്ഥ​ലം പ്ര​ത്യേ​ക​മാ​യി അ​ള​ന്നു​തി​രി​ച്ചു നി​ര്‍​ണ​യി​ച്ചു.

പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ വ​ട​ക്കേ​ക്ക​ര കു​രി​ശു​പ​ള്ളി ഭാ​ഗ​ത്ത് പോ​സ്റ്റ്ഓ​ഫീ​സ് റോ​ഡി​ലൂ​ടെ പ്ര​വേ​ശി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ അ​തി​രു ചേ​ര്‍​ന്നാ​ണ് 50 സെ​ന്‍റ് സ്ഥ​ലം നി​ശ്ച​യി​ച്ചി​ട്ടു​ള്ളത്. നി​ല​വി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​കൂ​ടി വ​സ്തു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ലും, നി​ര്‍​ദി​ഷ്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​കൂ​ടി വ​രു​ന്ന റോ​ഡ് പൊ​തു​റോ​ഡാ​യും നി​ശ്ച​യി​ച്ചാ​ണു സ്ഥ​ല​നി​ര്‍​ണ​യം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തു പ്ര​കാ​രം 50 സെ​ന്‍റ് റ​വ​ന്യു​വ​കു​പ്പി​നും 2.32 ഏ​ക്ക​ർ സ്ഥ​ലം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും ല​ഭിക്കും. താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ ജോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വേ ടീ​മാ​ണ് സ്ഥ​ലം അ​ള​ന്ന് അ​തി​ര്‍​ത്തി നി​ര്‍​ണ​യി​ച്ചത്.


സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രും ചേ​ര്‍​ന്ന് ച​ര്‍​ച്ച ന​ട​ത്തി​യാ​ണ് അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​നി​ര്‍​ണ​യം ന​ട​ത്തി​യ​ത്.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി​നോ​ദ് ബി. ​പി​ള്ള, ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ലി​റ്റി മാ​ത്യു, താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ ജോ ​ജോ​സ​ഫ്, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സുഹ്റ അ​ബ്ദു​ൾ ഖാ​ദ​ര്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. വി.​എം. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​ആർ. ഫൈ​സ​ല്‍, നാ​സ​ര്‍ വെ​ള്ളൂ​പ്പ​റ​മ്പി​ല്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​യി ജോ​ര്‍​ജ്, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​ജി. ശേ​ഖ​ര​ന്‍, എ​സ്എ​ച്ച്ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഈ​രാ​റ്റു​പേ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രുന്നു.