നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Sunday, September 22, 2024 6:48 AM IST
ചി​​ങ്ങ​​വ​​നം: നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട കാ​​ർ പോ​​സ്റ്റി​ലി​ടി​​ച്ചു കാ​​ർ യാ​​ത്ര​​ക്കാ​​രാ​​യ ര​​ണ്ട് പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​ന്നേ​രം 4.30ന് ​​പാ​​ക്കി​​ൽ പൂ​​വ​​ൻ​​തു​​രു​​ത്ത് മേ​​ൽ​​പ്പാ​​ല​​ത്തി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം ക​​വ​​ടി​​യാ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​ണ് കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ക​​ഞ്ഞി​​ക്കു​​ഴി​​യി​​ൽ​നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന മാ​​രു​​തി കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ട്ട​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​യ്ക്കും മ​​ക​​നു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.


ഇ​​വ​​രെ ആ​​ദ്യം പ​​ള്ളം ബു​​ക്കാ​​ന​​ൻ ആ​​ശു​​പ​​ത്ര​​ിയി​​ലേ​​ക്കും പി​​ന്നീ​​ട് തി​​രു​​വ​​ല്ല ബി​​ലീ​വേ​​ഴ്സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും കൊ​​ണ്ടു​​പോ​​യ​​താ​​യി ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു​നി​​ന്ന കാ​​ർ വ​​ശ​​ത്തേ​​ക്ക് തെ​​ന്നി വീ​​ട്ടു​​മു​​റ്റ​​ത്തേ​​ക്ക് മാ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു.