അ​സം​​പ്ഷ​​ന്‍ കോ​​ള​​ജ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​നം 24ന്
Sunday, September 22, 2024 7:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 1950ല്‍ ​​വ​​നി​​ത​​ക​​ള്‍​ക്കാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്ഥാ​​പി​​ത​​മാ​​യ അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി നി​​റ​​വി​​ല്‍. 24ന് ​​രാ​​വി​​ലെ 10.30ന് ​​കോ​​ള​​ജ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ ഡോ.​ ​ശ​​ശി ത​​രൂ​​ര്‍ എം​​പി ഒ​​രു​​വ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

എം​​ജി ​സ​​ര്‍​വ​​ക​​ലാ വൈ​​സ് ചാ​​ന്‍​സി​​ല​​ര്‍ ഡോ.​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍, കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍.​ ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, മു​​നി​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, കോ​​ള​​ജി​​യ​​റ്റ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ഡോ.​ ​ആ​​ര്‍. പ്ര​​ഗാ​​ഷ്,


അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ.​​സി​​സ്റ്റ​​ര്‍ അ​​മ​​ല എ​​സ്എ​​ച്ച്, എ​​സ്ബി കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പി. ​​കു​​ര്യ​​ന്‍, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് അ​​ഡ്വ.​ എ​​ന്‍.​​ജെ.​ മാ​​ത്യു, അ​​ലും​​നെ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ ഡെ​​യ്‌​​സ​​മ്മ ജെ​​യിം​​സ്, അ​​ന​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി സി​​സ്റ്റ​​ര്‍ ടെ​​സി എ​​സ്എ​​ബി​​എ​​സ്, കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ റി​​യ മാ​​ര്‍​ട്ടി​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ് പാ​​റ​​ത്ത​​റ സ്വാ​​ഗ​​ത​​വും വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ് ന​​ന്ദി​​യും പ​​റ​​യും. പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഡോ. ​​തോ​​മ​​സ് പാ​​റ​​ത്ത​​റ, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രാ​​യ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ്, ഡോ. ​​ജി​​സി മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.