ഇ​ട​യാ​ഴ​ത്ത് മോ​ഷ​ണം പ​തി​വാ​കു​ന്നു
Saturday, September 21, 2024 7:14 AM IST
വെ​ച്ചൂ​ർ:​ഇ​ട​യാ​ഴ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം​നീ​ണ്ടൂശേ​രി​ൽ ജ​ഗ​ദം​ബി​ക ക്ഷേ​ത്ര​ത്തി​ന്‍റെ തി​ട​പ്പ​ള്ളി​യും കാ​ണി​ക്ക​വ​ഞ്ചി​യും കു​ത്തിത്തുറ​ന്ന് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു.

സ​മീ​പ​ത്തെ സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ന്‍റെ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ വ​ലി​ച്ചു​വാ​രി ഇ​ട്ടു.​ പു​ല്ലം​പ്ലാ​വി​ൽ ന​ബീ​സ​യു​ടെ വീ​ട്ടി​ലെ മോ​ട്ടോ​ർ അ​പ​ഹ​രി​ച്ചു. വൈ​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


മോ​ഷ​ണം പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ട​യാ​ഴ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.