ചെ​ന്നാ​മ​റ്റം - ചെ​ട്ട​ക​ശേ​രി​പ്പ​ടി -റോ​ഡ് ഉ​ട​ൻ ന​ന്നാ​ക്കു​മെ​ന്ന്
Saturday, September 21, 2024 7:02 AM IST
പാ​മ്പാ​ടി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന ചെ​ന്നാ​മ​റ്റം - ചെ​ട്ട​ക​ശേ​രി​പ്പ​ടി റോ​ഡി​നു ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. ര​ണ്ടു​മാ​സ​ത്തി​ന​കം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി ന​ൽ​കാ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്‌​ഥ​ർ ഉ​റ​പ്പ് ന​ൽ​കി. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് റോ​ഡ് ന​ന്നാ​ക്കി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ​ത്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്‌​ഥ ജ​ന​കീ​യ കൂ​ട്ടാ​യ്മ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കു​ഞ്ഞ് പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യെ അ​റി​യി​ച്ചി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എം​എ​ൽ​എ അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി ഒ.​സി. ചാ​ക്കോ പ​റ​വ​തെ​ൽ, കെ.​പി. സ്ക​റി​യ കൊ​ച്ചു​പ​റ​മ്പി​ൽ, കു​ര്യ​ൻ ജോ​ൺ പാ​റ​പ്പ​ള്ളി​ചി​റ, ജി​ബു വേ​ങ്ങ​ൽ, എ​ന്നി​വ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു.