രാമപുരം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഇ​ൻ​സ്പെ​യ​ർ സ​യ​ന്‍​സ് ക്യാ​മ്പ് നാ​ളെ മു​ത​ല്‍
Sunday, September 22, 2024 2:18 AM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന ഇ​ന്‍​സ്‌​പെ​യ​ര്‍ ഇ​ന്‍റേണ്‍​ഷി​പ് സ​യ​ന്‍​സ് ക്യാ​മ്പ് നാ​ളെ ആ​രം​ഭി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നൂ​ത​ന പ​ദ്ധ​തി​യാ​ണ് ഇ​ന്‍​സ്‌​പെ​യ​ര്‍ ഇ​ന്‍റേ​ണ്‍​ഷി​പ് സ​യ​ന്‍​സ് ക്യാ​മ്പ്.

നാ​ളെ മു​ത​ല്‍ 27 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ റെ​സി​ഡ​ന്‍​ഷ്യ​ൽ പ്രോ​ഗ്രാം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൂര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മേ​ഖ​ല​യി​ലെ ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ശാ​സ്ത്ര​ജ്ഞ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്കും ക്ലാ​സു​ക​ള്‍​ക്കും നേ​തൃ​ത്വം വ​ഹി​ക്കും. സെ​മി​നാ​റു​ക​ള്‍​ക്കൊ​പ്പം പ്രാ​ക്‌​ടി​ക്ക​ല്‍ സെ​ഷ​നു​ക​ളും ക്യാ​മ്പി​ല്‍ ഉ​ണ്ടാ​യി​രി​ക്കും.

പാ​ലാ രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. ബാ​ബു ജോ​സ​ഫ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍.​കെ. സ​ജേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.


ഡോ. ​പി.​ജി. ശ​ങ്ക​ര​ന്‍, ഡോ. ​ആ​ര്‍. രാ​മ​രാ​ജ്, ഡോ. ​രാ​ജീ​വ് വി. ​ധാ​ര​സ്‌​ക​ര്‍, പ്ര​ഫ. ഡോ. ​ടി.​ജെ. പാ​ണ്ഡ്യ​ന്‍, പ്ര​ഫ. ഡോ. ​കെ. കു​മാ​ര​സ്വാ​മി, ഡോ. ​ബീ​നാ മാ​ത്യു, പ്ര​ഫ. ഡോ. ​എം. ല​ക്ഷ്മ​ണ​ന്‍, പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ര്‍ എ​സ്. നാ​യ​ര്‍, ഡോ. ​സ്റ്റാ​നി തോ​മ​സ്, പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഡോ. ​വി.​പി. ദേ​വ​സ്യ, സി​സ്റ്റ​ര്‍ ഡോ. ​ബെ​റ്റി വ​ര്‍​ഗീ​സ്, പ്ര​ഫ. ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍, പ്ര​ഫ. ഡോ . ​ജി. അം​ബി​ക, പ്രഫ. ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ, ജ​യിം​സ് സേ​വ്യ​ര്‍, റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.