ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും
Saturday, September 21, 2024 7:23 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം 21, 22 ഇ​ന്നും നാ​ളെ​യും സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്ത​പ്പെ​ടും. ഫൊ​റോ​നാ​യി​ലെ 18 സ​ണ്‍ഡേ​സ്‌​കൂ​ളി​ല്‍ നി​ന്നാ​യി 2,000 കു​ട്ടി​ക​ള്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ​ച​ന അ​വ​ത​ര​ണം, ക​ഥാ​പ്ര​സം​ഗം, പ്ര​സം​ഗം, സം​ഗീ​തം, ബൈ​ബി​ള്‍ പാ​രാ​യ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും.


ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം ന​ട​ത്തു​ന്ന ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ​യോ​ടെ ക​ലോ​ത്സ​വം വി​വി​ധ സ്‌​റ്റേ​ജു​ക​ളി​ല്‍ ആ​രം​ഭി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.