കേന്ദ്രബ​ജ​റ്റി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ചു: നെ​ല്‍​ക്ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി‌
Saturday, July 27, 2024 7:42 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ല്‍ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ല്‍ പ​​​ണം നീ​​​ക്കി​​വ​​​യ്ക്കാ​​​ത്ത​​​ത്തി​​​ല്‍ നെ​​​ല്‍ ക​​​ര്‍​ഷ​​​ക സം​​​ര​​​ക്ഷ​​​ണ​​സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​നു​​​ദി​​​നം മു​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ശാ​​​ല കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ര​​​ണ്ടാം വി​​​ശാ​​​ല കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജ് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​ത് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ല.

ക​​​ര്‍​ഷ​​​ക​​​രെ ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടും നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ വി​​​ഹി​​​തം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ക ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​വ​​​ധി നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും വേ​​​ണ്ട പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ല്‍ ക​​​ര്‍​ഷ​​​ക സ​​​മൂ​​​ഹം ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.


രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ സ​​​ബ്‌​​​സി​​​ഡി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ര​​​ക്ഷാ​​​ധി​​​കാ​​​രി വി.​​​ജെ. ലാ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​ന്‍റ് റ​​​ജീ​​​ന അ​​​ഷ​​​റ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സോ​​​ണി​​​ച്ച​​​ന്‍ പു​​​ളി​​​ങ്കു​​​ന്ന്, സം​​​സ്ഥാ​​​ന​​​നേ​​​താ​​​ക്ക​​​ളാ​​​യ സാം ​​​ഈ​​​പ്പ​​​ന്‍, പി.​​​ആ​​​ര്‍.​ സ​​​തീ​​​ശ​​​ന്‍, ജോ​​​ണ്‍ സി. ​​​ടി​​​റ്റോ, കെ.​​​ബി.​ മോ​​​ഹ​​​ന​​​ന്‍, ലാ​​​ലി​​​ച്ച​​​ന്‍ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ല്‍, മാ​​​ത്യു തോ​​​മ​​​സ്, സ​​​ണ്ണി തോ​​​മ​​​സ് മേ​​​പ്ര​​​യി​​​ല്‍, വേ​​​ലാ​​​യു​​​ധ​​​ന്‍ നാ​​​യ​​​ര്‍, എ.​​​ജി. അ​​​ജ​​​യ​​​കു​​​മാ​​​ര്‍, ഇ.​​​ആ​​​ര്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.