കുറിച്ചി ഹോമിയോ മെഡി. കോളജില്‍ ഫിസിയോതെറാപ്പി യൂണിറ്റ്
1451429
Saturday, September 7, 2024 7:03 AM IST
കുറിച്ചി: കുറിച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ നിരക്കില്‍ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പൂര്‍ണസമയവും ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നതാണ്. മുഴുവന്‍ സമയവും ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.
നേരത്തെ ആരംഭിച്ച സ്കാനിംഗ് സൗകര്യവും എല്ലാ ചൊവ്വാഴ്ചയും ലഭ്യമാണ്. ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ആയും ഇന്‍ പേഷ്യന്റ് ആയും ചികിത്സ തേടുന്ന രോഗികള്ക്കുപുറമെ പുറത്തുനിന്നുള്ള രോഗികള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു.
സൗജന്യ നിരക്കിലുള്ള ഈ സേവനങ്ങള്‍ ആവശ്യമുള്ള പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികള്‍ പ്രയോജനപ്പെടുത്തണമെന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് പ്രഫ. ടോമിച്ചന് ജോസഫ് അറിയിച്ചു. മുന്‍കൂറായി സേവനങ്ങള്‍ ബുക്ക് ചെയ്യുവാന്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. മെഡിക്കല്‍ സൂപ്രണ്ട്: 0481 2430346.