നിര്‍മാണ തൊഴിലാളികൾ പ്രതിഷേധസമരം നടത്തി
1451125
Friday, September 6, 2024 7:14 AM IST
കോട്ടയം: നിര്‍മാണത്തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളി ട്രേഡ് യൂണിയന് ഐക്യവേദി നേതൃത്വത്തില്‍ തൊഴിലാളികള്‍ ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നിര്‍മാണ തൊഴിലാളി ട്രേഡ് യൂണിയന് ഐക്യവേദി ജില്ലാ ചെയര്മാന് മോഹന്‍ദാസ് ഉണ്ണി മഠം അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ എ.ജി. അജയകുമാര്‍, സംസ്ഥാന വൈസ്ചെയര്‍മാന്‍ പി.എം. ദിനേശന്, പ്രിന്‍സ് ലൂക്കോസ്, സണ്ണി തോമസ്, ഷാജഹാന് ആത്രശേരി, കെ.ജെ. ജോസഫ്, കെ.എന്‍. രാജന്, കിളിരൂര്‍ രാമചന്ദ്രന്, അന്‍സാരി കോട്ടയം തുടങ്ങിയവര്‍ പ്രസംഗിച്ചു.