ക്യാപ്സ് വാർഷിക പൊതുയോഗം 10ന്
1451418
Saturday, September 7, 2024 6:50 AM IST
കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് കോട്ടയം ജില്ലാ ചാപ്റ്ററിന്റെയും മാന്നാനം കെഇ കോളജ് സോഷ്യൽവർക്ക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണവും വാർഷിക പൊതുയോഗവും പ്രോജക്ട് പ്രൊപ്പോസൽ ശില്പശാലയും സംഘടിപ്പിക്കും.
മാന്നാനം കെഇ കോളജിൽ 10ന് രാവിലെ ഒമ്പതിനു രജിസ്ട്രേഷനോടെ ആരംഭിക്കുന്ന ശില്പശാലയ്ക്ക് ഡോ. സിബി ജോർജ് നേതൃത്വം നൽകും. കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി. ആന്റണി ശില്പശാലയുടെയും കെഇ കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കും.
ഡോ. ഐപ് വർഗീസ്, എം.ബി. ദിലീപ് കുമാർ എന്നിവർ പ്രസംഗിക്കും. ഫോൺ: 9447093702, 9447858200, 9605608038.