മദര്‍ തെരേസ അനുസ്മരണം
1451430
Saturday, September 7, 2024 7:06 AM IST
ചങ്ങനാശേരി: ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കിടങ്ങറ സ്നേഹതീരം റിഹാബിലിറ്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിശുദ്ധ മദര്‍ തെരേസായുടെ ചരമവാര്‍ഷിക അനുസ്മരണം തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പൂങ്കല് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം അനുഗ്രഹ പ്രഭാഷണം നടത്തി.
ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ബാബു വള്ളപ്പുര, ലിസി ജോസ് പൗവ്വക്കര, സി.ടി.തോമസ് കാച്ചാംകോടം, കെ.എസ്. ആന്റണി കരിമറ്റം, തോമസുകുട്ടി മണക്കുന്നേല്‍, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യൂ, ബേബിച്ചന് പുത്തന്‍പറമ്പില്‍, തങ്കച്ചന് പുല്ലുകാട്, ജോസുകുട്ടി കൂട്ടംപേരൂര്‍, മേരിക്കുട്ടി പാറക്കടവില്‍, ലാലിമ്മ ടോമി എന്നിവര്‍ പ്രസംഗിച്ചു.