ചങ്ങനാശേരി: കാബിന്റെ നേതൃത്വത്തില്‍ സംരംഭകത്വ പരിശീലന ശില്പശാല ചങ്ങനാശേരി കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്റ് സജി ഏലംകുന്നം അധ്യക്ഷത വഹിച്ചു.
വ്യവസായ അസിസ്റ്റന്റ് ഓഫീസര്‍ അഭിലാഷ് വര്‍മ, ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ റിജു കെ. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രഫ. ജോസഫ് റ്റിറ്റോ, റ്റോമിച്ചന്‍ അയ്യരുകുളങ്ങര, ലാലി ഇളപ്പുങ്കല്‍, ജോഷി കൊല്ലാപുരം, ബിനോ പാറക്കടവില്‍, സിന്ധു മുട്ടാര്‍ എന്നിവര്‍ പ്രസംഗിച്ചു.