പാമ്പാടി സഹ. ബാങ്ക് ശതാബ്ദിയാഘോഷവും ജനസേവനകേന്ദ്രം ഉദ്ഘാടനവും നാളെ
1451411
Saturday, September 7, 2024 6:50 AM IST
പാമ്പാടി: പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷവും ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നാളെ സഹകരണ മന്ത്രി വി. എന്‍. വാസവന് നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുറ്റിക്കല്‍ ആളോത്ത് ബില്‍ഡിംഗിലാണ് വേദി. നൂറുവര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും.
മുന്‍ ഭരണസമിതിയംഗങ്ങളെയും ജീവനക്കാരെയും സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ. എം. രാധാകൃഷ്ണന് ആദരിക്കും. മെസേജ് അലര്‍ട്ട് സംവിധാനം ഉദ്ഘാടനവും കുടുംബശ്രീ അവാര്‍ഡ് വിതരണവും കേരള അര്‍ബന്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ചെയര്മാന് റെജി സഖറിയ നിര്‍വഹിക്കും.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രതിഭകളായ പാമ്പാടി സ്വദേശികളായ കെ.എസ്. സുനില്‍, കെ.ആർ. അനൂപ് എന്നിവരെ ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ ഇ.എസ്. സാബു ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. മാത്യു വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും.
മുറ്റത്തെ മുല്ല ഇന്‍സെന്‍ന്റീവ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ.വി. സുധീര്‍ വിതരണം ചെയ്യും. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷനാകും. 1924 ലാണ് പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പ് അവാര്‍ഡ് 2024ൽ പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിനു ലഭിച്ചിരുന്നു.