മാലിന്യം പോയി, അറുപതില്‍ ഗ്രൗണ്ടില്‍ പൂക്കളുടെ വര്‍ണക്കാഴ്ച
1451427
Saturday, September 7, 2024 7:03 AM IST
ചങ്ങനാശേരി: ഒരുകാലമത്രയും ചെളിയും പുല്ലും മാലിന്യവും നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായി തരിശുകിടന്ന പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള അറുപതില്‍ ഗ്രൗണ്ടില്‍ ജമന്ദിപ്പൂക്കളുടെ വര്‍ണക്കാഴ്ച. മാലിന്യം നീക്കി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവനും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് ജമന്തിച്ചെടികള്‍ നട്ടത്. മാലിന്യത്തിന്റെ ദുര്‍ഗന്ധം അകന്ന ഈ ഗ്രൗണ്ടില്‍ കണ്കുളിര്ക്കുന്ന പൂക്കാഴ്ചയാണ്.
നഗരസഭയുടെ മുപ്പതാംവാര്ഡില്പ്പെട്ട 40 സെന്റ് സ്ഥലത്ത് എണ്ണായിരത്തോളം ബന്ദിപ്പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത്. നഗരസഭാ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ് പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഓണക്കാലത്ത് പൂക്കളമൊരുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും മിതമായ നിരക്കില്‍ പൂക്കള്‍ വിതരണം ചെയ്യുമെന്ന് മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജും വാര്‍ഡ് കൗണ്‍സിലറും മുന്‍ ചെയര്‍പേഴ്സണുമായ ബീനാ ജോബിയും അറിയിച്ചു. ബന്ദിപ്പൂക്കാഴ്ച കാണാന്‍ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ഫോൺ: 9656623638.