ഇത്തിത്താനം പള്ളിയില്‍ തിരുനാള്‍ നാളെ
1451426
Saturday, September 7, 2024 7:03 AM IST
ഇത്തിത്താനം: സെന്റ് മേരീസ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച ഭവനങ്ങളുടെ വെഞ്ചരിച്ച് ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. മരിയന്‍ ഗാര്‍ഡന്‍സ് എന്നു നാമകരണം ചെയ്ത ഭവനങ്ങള്‍ സ്ഥലം വാങ്ങി ഒരു കോടിയോളം രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനു പുറമേ അഞ്ചു ഭവനങ്ങളുടെ നിര്‍മാണവും നവീകരണവും ഇടവക പൂര്‍ത്തിയാക്കിയിരുന്നു.
പരിപാടികള്‍ക്ക് വികാരി ഫ്രാന്‍സീസ് പുല്ലുകാട്ട്, കൈക്കാരന്മാരായ ഷാജി ഫിലിപ്പ് കയ്യാലകം, പ്രിന്‍സ് കരിയിലാക്കുഴി, സാബു കോട്ടയില്‍, ജോയല്‍ കാട്ടടി, ബിനു മുണ്ടകത്തില്‍, ഡോ. റൂബിള്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.
ശതാബ്ദി സമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. നാളെ പ്രധാന തിരുനാള്‍ ആഘോഷിക്കും. രാവിലെ ആറിനും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന. 6.30ന് പ്രദക്ഷിണം. എട്ടിന് കൊടിയിറക്ക്, ആകാശവിസ്മയം.