പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം: അവലോകനയോഗം ചേർന്നു
1451119
Friday, September 6, 2024 7:00 AM IST
കോട്ടയം: പട്ടികജാതി-വര്‍ഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെയും ക്ഷേമവും ഈ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കാനുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഇതിനായി പുതിയ കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി ഒ.ആര്. കേളു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം നഗരസഭ 31-ാം -വാര്‍ഡിലെ ചിങ്ങവനം പുത്തന്‍തോട്ടില്‍ ചതുപ്പില്‍ താമസിക്കുന്ന 31 കുടുംബങ്ങളെ സുരക്ഷിതമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നു വ്യക്തമാക്കിയ മന്ത്രി നിലവിലുള്ള എല്ലാ പദ്ധതികളും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, സി.കെ. ആശ, ജോബ് മൈക്കിള്‍, കളക്ടര്‍ ജോണ്‍ വി. സാമുവല്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ രേണു രാജ്, പിന്നാക്കക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. സിദ്ധാര്ഥന്,
പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ എം. ഹുസൈന്, ഡെപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന് ചെട്ടിയാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.