ഹോം ​ഷോ​പ്പ് പ​ദ്ധ​തി തു​ട​ങ്ങി
Saturday, September 7, 2024 7:03 AM IST
ടി​വി​പു​രം: കു​ടും​ബ​ശ്രീ​യു​ടെ നൂ​ത​ന പ​ദ്ധ​തി​യാ​യ ഹോം ​ഷോ​പ്പ് വൈ​ക്കം ബ്ലോ​ക്കി​ലെ ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍ മാ​ര്‍ക്ക​റ്റിം​ഗ് ഡി​പി​എം ജോ​ബി ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി സാ​ധ്യ​മാ​ക്കാ​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത പ​ദ്ധ​തി​യാ​ണ് ഹോം ​ഷോ​പ്പ്. ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഐ​ഡി കാ​ർ​ഡ്, യൂ​ണി​ഫോം എ​ന്നി​വ ധ​രി​ച്ചാ​ണ് പ്ര​തി​നി​ധി​ക​ൾ വീ​ടു​ക​ളി​ലെ​ത്തു​ക. ടി​വി പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​കു​മാ​ര്‍, വാ​ര്‍ഡ് മെം​ബ​ർ ടി.​എ. ത​ങ്ക​ച്ച​ന്‍, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.