വര്‍ണക്കൂടാരം ഉദ്ഘാടനം
1451124
Friday, September 6, 2024 7:00 AM IST
ആര്‍പ്പൂക്കര: വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് വളര്‍ന്നുവരാന്‍ തൊണ്ണംകുഴി സ്കൂളില്‍ കുട്ടികള്‍ക്ക് ഇനി വര്‍ണക്കൂടാരം. ഗണിതയിടവും ഭാഷായിടവും വിവിധ കളിയിടങ്ങളുമായി 13 വിഭാഗങ്ങളായി വര്‍ണക്കൂടാരത്തെ തിരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് വര്‍ണക്കൂടാരം തയാറാക്കിയിരിക്കുന്നത്.
മന്ത്രി വി.എന്‍. വാസവന് ഉ്ദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് അജിത ആര്. നായര്‍, പിടിഎ പ്രസിഡന്റ് ശ്രീജേഷ് ഗോപിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.