മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണോദ്ഘാടനം
1451151
Friday, September 6, 2024 11:06 PM IST
മുണ്ടക്കയം: പുത്തൻചന്ത സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. പ്രദീപ്, ജോഷി മംഗലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെന്ന പദ്ധതിയിൽപ്പെടുത്തി കായികവകുപ്പിൽ നിന്നും 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് നടത്തുന്നത്.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, രാത്രിയിലും കായിക മത്സരങ്ങൾ നടത്തുന്നതിന് ഫ്ലഡ്ലൈറ്റുകൾ, ഫെൻസിംഗ്, ഗ്രൗണ്ടിന് ചുറ്റും നടപ്പാത എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുക. ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കത്തക്ക വിധമാണ് നിർമാണത്തിന് കരാർ നൽകിയിട്ടുള്ളത്.