ആദ്യവെള്ളി കുരിശുമലകയറ്റം
1451423
Saturday, September 7, 2024 7:03 AM IST
കടുത്തുരുത്തി: അറുനൂറ്റിമംഗലം മലകയറ്റ പള്ളിയില്‍ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും നടത്തുന്ന കുരിശുമലകയറ്റത്തിനു തുടക്കംകുറിച്ചു. ഇന്നലെ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍ കാര്‍മികത്വം വഹിച്ചു.
വിശ്വാസികളുടെ അഭ്യര്ഥനയെത്തുടര്ന്നാണ് എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി നടത്തുന്നത്. ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിലാണ് മലകയറ്റം നടക്കുന്നത്. കുരിശിന്‍തൊട്ടിയിലുള്ള കല്‍വിളക്കില്‍ എണ്ണ ഒഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെഴുകുതിരിപോലുള്ള നേര്‍ച്ചവസ്തുക്കളും ലഭിക്കും.