സംഭരിച്ച നെല്ലിന്റെ വില നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്
1451138
Friday, September 6, 2024 7:18 AM IST
ചങ്ങനാശേരി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ജില്ലയില്‍ ഇനിയും 25 കോടിയോളം രൂപ നെല്‍കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്.
3000ത്തോളം കര്‍ഷകര്‍ അടുത്ത കൃഷിക്കും നിത്യച്ചെലവിനും ഓണച്ചെലവിനും പണമില്ലാതെ വിഷമിക്കുന്നു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചന് നേര്യംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബേബിച്ചന് പുത്തന്‍പറമ്പില്‍ പിഷയാവതരണം നടത്തി. ഭാരവാഹികളായ കെ.പി. മാത്യു, ബേബിച്ചന് മറ്റത്തില്‍, രാജു കരിങ്ങണാമറ്റം, അപ്പിച്ചന്‍ എഴുത്തുപള്ളിക്കല്‍, തങ്കച്ചന് തൈക്കളം, പി.പി. വര്‍ഗീസ്, ളൂയിസ് മാവേലിത്തുരുത്ത് എന്നിവര്‍ പ്രസംഗിച്ചു.