കോ​​ട്ട​​യം: ഓ​​ണ​​ക്കാ​​ലം ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള വ്യാ​​ജ​​മ​​ദ്യ​ നി​​ര്‍​മാ​​ണ​​വും സ്പി​​രി​​റ്റ് ശേ​​ഖ​​രി​​ക്ക​​ലും മ​​യ​​ക്കു​​മ​​രു​​ന്നു വി​​ല്‍​പ​​ന​​യും ത​​ട​​യാ​​ന്‍ 20 വ​​രെ സ്പെ​​ഷ​​ല്‍ ഡ്രൈ​​വ് ന​​ട​​ത്തു​​മെ​​ന്ന് ഡെ​​പ്യൂ​​ട്ടി എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ അ​​റി​​യി​​ച്ചു.

ഡി​​വി​​ഷ​​ന്‍ ഓ​​ഫീ​​സ് കേ​​ന്ദ്രീ​​ക​​രി​​ച്ച് ജി​​ല്ല​​യി​​ല്‍ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ള്‍ റൂ​​മും ര​​ണ്ടു സ്ട്രൈ​​ക്കിം​​ഗ് ഫോ​​ഴ്സു​​ക​​ളു​​മു​​ണ്ടാ​​കും. പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പ​​രാ​​തി​​ക​​ളും വി​​വ​​ര​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ന​​ധി​​കൃ​​ത​​മ​​ദ്യം: വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ക്കാം മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നും അ​​ന​​ധി​​കൃ​​ത​​മാ​​യി നി​​ര്‍​മി​​ക്കു​​ന്ന​​തും വി​​ല്‍​ക്കു​​ന്ന​​തും സൂ​​ക്ഷി​​ക്കു​​ന്ന​​തും ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​കു​​ന്ന​​തും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് എ​​ക്സൈ​​സ് ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ക്കാം. എ​​ക്സൈ​​സ് ഡി​​വി​​ഷ​​ന്‍ ഓ​​ഫീ​​സ് ആ​​ന്‍​ഡ് ക​​ണ്‍​ട്രോ​​ള്‍ റൂം - 0481 -2562211.