പന്തംകൊളുത്തി പ്രകടനം നടത്തി
1451417
Saturday, September 7, 2024 6:50 AM IST
അതിരമ്പുഴ: സ്ത്രീപീഡന ആരോപണവിധേയനായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, കുറ്റാരോപിതനായ പത്തനംതിട്ട എസ്പി എസ്. സുജിത്ത് ദാസനെ സസ്പെൻഡ് ചെയ്യുക, ആരോപണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തുക, കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും സമ്മേളനവും നടത്തി.
സമ്മേളനം ഡിസിസി സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോറാേയി പൊന്നാറ്റിൽ, പി.വി. മൈക്കിൾ, കെ.ജി. ഹരിദാസ്, ജോയ് വേങ്ങച്ചുവട്ടിൽ, ഹരിപ്രകാശ്, ജയിംസ് തോമസ്, ലിസി ദേവസ്യ, എം. മഹേഷ്, ജോസഫ് എട്ടുകാട്ടിൽ, റോയി കല്ലുങ്കൽ, ജോജി വട്ടമല, ജസ്റ്റിൻ പാറശേരി, ജോജോ പുന്നക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.