തുരുത്തി സഹകരണബാങ്ക്: യുഡിഎഫിന് വിജയം
1451135
Friday, September 6, 2024 7:18 AM IST
തുരുത്തി: തുരുത്തി സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13ല്‍ 12 സീറ്റിലും യുഡിഎഫ് അംഗങ്ങള്‍ വിജയിച്ചു. സുനില്‍ കാവിത്താഴെ, ബാബുക്കുട്ടന് മൂയപ്പള്ളി, പ്രദീപ്കുമാര്‍ പുളിന്താനം, ലൂയിസ് ആലഞ്ചേരി, ടി.ഡി. സാജപ്പന്, സുരേഷ് തോട്ടായില്‍,
ഗീത സുരേഷ്, ജയലക്ഷ്മി കിഴക്കേടത്ത്, ബാബുരാജ് ശങ്കരമംഗലം, പി.എം. ശ്രീകുമാര്‍, ഷര്‍ളി ബാബു, കുഞ്ഞുമോന് പനച്ചിക്കല്‍ എന്നിവരാണ് ജയിച്ചത്. ഇടതു മുന്നണിയില്‍ നിന്നും ജോണ്സന് അലക്സാണ്ടറാണ് ൃവിജയിച്ചത്.
പുതിയ പ്രസിഡന്റായി കോണ്‍ഗ്രസംഗം ടി.ഡി. സാജപ്പനെയും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ കുഞ്ഞുമോന് പനച്ചിക്കലിനെയും തെരഞ്ഞെടുത്തു.