സെന്റ് ആന്റണീസ് സ്കൂളങ്കണം പൂക്കളുടെ കേദാരം
1451136
Friday, September 6, 2024 7:18 AM IST
കുറുമ്പനാടം: സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ ബന്ദിപ്പൂക്കളും വാടാമുല്ലയും നിറഞ്ഞു. ഓണത്തിന് ഒരു പൂക്കളം സ്കൂള്‍ പൂന്തോട്ടത്തില്‍നിന്ന് എന്ന പദ്ധതിയുടെ ഭാഗമായ നട്ട ചെടികളാണ് സ്കൂള്‍ അങ്കണത്തില്‍ പൂത്തുലഞ്ഞത്.
നൂറ്റമ്പതോളം ചെടികളാണ് സ്കൂളങ്കണത്തില് വിരിഞ്ഞത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബന്ദിപ്പൂകൃഷി പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ വളപ്പില്‍ ചെടി നട്ടത്. 12ന് നടക്കുന്ന ഓണാഘോഷത്തിന് ഈ പൂക്കള്‍ ഉപയോഗിച്ച് പൂക്കളമിടും.
കഴിഞ്ഞ ഏഴുവര്‍ഷക്കാലമായി സെന്റ് ആന്റണീസ് സ്കൂള്‍ അങ്കണം കാര്‍ഷിക പ്രശസ്തി നേടിയിട്ടുണ്ട്. ചേന, കപ്പ, വെണ്ട, പടവലം, ചീര, പടവലം, ചേന തുടങ്ങിയ കൃഷികളും സ്കൂള്‍ അങ്കണത്തില്‍ വളരുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ റവ.ഡോ.ജോബി കറുകപ്പറമ്പില്‍, ഹെഡ്മാസ്റ്റര് ബിനു ജോയി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരാണ് കുട്ടികളുടെ കൃഷിക്ക് കരുത്തു പകരുന്നത്.
കുറുമ്പനാടം സെന്റ ആന്റണീസ് എല്‍പി സ്കൂളങ്കണത്തിലെ ബന്ദിപ്പൂക്കളുടെ നടുവില്‍ വിദ്യാര്‍ഥികള്‍.