മാര്‍ തറയിലിനെ അനുമോദിച്ച് എസ്ബി-അസംപ്ഷന്‍ അലുമ്നി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ
1451134
Friday, September 6, 2024 7:14 AM IST
ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന് എസ്ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന് ചിക്കാഗോ ചാപ്റ്ററിന്റെ അനുമോദനം. എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥിയായ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനലബ്ധി എസ്ബി-അസംപ്ഷന്‍ കോളജുകളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദകരമാണെന്ന് സഹപാഠിയും അസോസിയേഷന് പ്രസിഡന്റുമായ ഡോ. മനോജ് നേര്യംപറമ്പില്‍ പറഞ്ഞു.
എസ്ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന് മുന്‍ പ്രസിഡന്റുമാരായ പ്രഫ. ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ജിജി മാടപ്പാട്, ബിജി കൊല്ലാപുരം, ഷിബു അഗസ്റ്റിന്, ഷാജി കൈലാത്ത് എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായ ബോബന് കളത്തില്‍, മാത്യു ഡാനിയേല്‍, ഷിജി ചിറയില്‍, ജോണ്‍ നടയ്ക്കപ്പാടം, കാര്‍മല്‍ തോമസ്, ജോസഫ് കാളാശേരി, ജോളി കുഞ്ചെറിയ, ജോസുകുട്ടി പാറയ്ക്കല്‍, അമ്പിളി ജോര്‍ജ്, സണ്ണി വള്ളിക്കളം, മനോജ് തോമസ്, ജോര്‍ജ് ഇല്ലിക്കല്‍, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ആന്റണി പന്തപ്ലാക്കല്‍, ഡോ. തോമസ് സെബാസ്റ്റ്യന്‍, മനീഷ് തോപ്പില്‍ എന്നിവരും അനുമോദന യോഗത്തില്‍ പ്രസംഗിച്ചു.
ആര്‍ച്ച് ബിഷപ്പിന്റെ യുഎസ് സന്ദര്‍ശനത്തില്‍ ചിക്കാഗോ എസ്ബി അസംപ്ഷന്‍ അലുമ്നി അസോസിയേഷന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കുമെന്ന് അലുമ്നി അസോസിയേഷന് ഉപരക്ഷാധികാരി ഫാ. കുര്യന് നെടുവേലിചാലുങ്കല്‍, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവര്‍ പറഞ്ഞു.