അഞ്ചപ്പത്തില്‍ ഓണപ്പാട്ടു മത്സരവും പി. ഭാസ്കരന് അനുസ്മരണവും
1451428
Saturday, September 7, 2024 7:03 AM IST
ചങ്ങനാശേരി: ഓണത്തോടനുബന്ധിച്ച് അഞ്ചപ്പം പാട്ടോണം 2024 എന്നപേരില്‍ വിഭവസമൃദ്ധമായ കലാവിരുന്ന് ഒരുക്കുന്നു. ഇന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഓണപ്പാട്ട് മത്സരം. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം ഉണ്ടായിരിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും.
നാളെ വൈകുന്നേരം അഞ്ചിന് തളിരിട്ട കിനാക്കള്‍ എന്ന പേരില്‍ പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ പി. ഭാസ്കരന് അനുസ്മരണം നടക്കും. ഡോ. സെബാസ്റ്റ്യന്‍ കാട്ടടി അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ഭാസ്കരന് മാഷിന്റെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് അഞ്ചപ്പം പാട്ടുപുര കലാകാരന്മാര് അവതരിപ്പിക്കുന്ന ഗാനസന്ധ്യ. 14ന് സാംസ്കാരിക സമ്മേളനവും ഓണസ്മൃതിയും.