അരുവിത്തുറ കോളജിൽ റിപ്രോഗ്രാഫിക്ക് സെന്റർ തുറന്നു
1451140
Friday, September 6, 2024 10:06 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജിൽ റിപ്രോഗ്രാഫിക്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. കോളജിന്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെന്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ ജോസ് കെ. മാണി എംപി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ആന്റോ ആന്റണി എംപി, മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ബിജെപി നേതാവ് പി.സി. ജോർജ്, ഇരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, അലൂംമിനി അസോസിയേഷൻ പ്രസിഡന്റ് റ്റി.റ്റി മൈക്കിൾ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
എംപിയുടെ പ്രദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സെന്റർ നിർമിച്ചത്.