കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ഇ​ന്ന് മേ​രി​നാ​മ​ധാ​രീ സം​ഗ​മം
Sunday, September 8, 2024 2:33 AM IST
കു​റ​വി​ല​ങ്ങാ​ട്: ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ അ​മ്മ​യു​ടെ നാ​മ​ധാ​രി​ക​ൾ അ​മ്മ​യ്ക്ക​രു​കി​ൽ സം​ഗ​മി​ക്കു​ന്നു. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ ആ​ദ്യ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ പ​ള്ളി മേ​രി​മാ​രു​ടെ പേ​രി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തു​ന്ന സം​ഗ​മ​ത്തി​നാ​ണ് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം മേ​രി​മാ​ർ ഒ​രു​വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന​ത് നാ​ടി​ന്‍റെ അ​ഭി​മാ​ന​നി​മി​ഷ​വു​മാ​ണ്. മാ​മ്മോ​ദീ​സാ​യി​ലൂ​ടെ​യും ക്രൈ​സ്ത​വ​പാ​ര​മ്പ​ര്യ​ത്തി​ലും ദൈ​വ​മാ​താ​വി​ന്‍റെ പേ​ര് സ്വീ​ക​രി​ച്ച​വ​രാ​ണ് സം​ഗ​മ​ത്തി​നെ​ത്തു​ക. മേ​രി, അ​മ​ല, വി​മ​ല, നി​ർ​മ​ല, മ​റി​യം, മ​രി​യ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​രു​കാ​രാ​ണ് അ​മ്മ​യ്ക്ക​രി​കി​ലേ​ക്ക് എ​ത്തു​ന്ന​ത്.


മേ​രി​നാ​മ​ധാ​രീ സം​ഗ​മ​ത്തി​നെ​ത്തു​ന്ന​വ​രെ​ല്ലാം നേ​ർ​ച്ച​യാ​യി 21 ക​ള്ള​പ്പം​ വീ​തം ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. സം​ഗ​മ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി ഇ​ട​വ​ക ന​ന്ദി​യ​റി​യി​ക്കും. മേ​രി​നാ​മ​ധാ​രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന ക​ള്ള​പ്പ​മാ​ണ് സ്‌​നേ​ഹ​വി​രു​ന്നി​ൽ വി​ള​മ്പി ന​ൽ​കു​ന്ന​ത്. എ​കെ​സി​സി യൂ​ണി​റ്റാ​ണ് നോ​മ്പു​വീ​ട​ൽ സ​ദ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ന്ന് 10.30ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 5.30, 7.00, 8.45, വൈ​കു​ന്നേ​രം 4.30 എന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കു​ന്ന​ത്.