കയർ തൊഴിലാളികൾ ധർണ നടത്തി
1451424
Saturday, September 7, 2024 7:03 AM IST
വൈക്കം: കയർ തെഴിലാളി ഫെഡറേഷൻ ഐഎൻടിയുസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാർച്ചും ധർണയും നടത്തി.
കയർ തൊഴിലാളികളുടെ കൂലി 600 രൂപയാക്കുക, ക്ഷേമനിധി അനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലും കൂലിയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കയർ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്കാണ് മാർച്ചും ധർണയും നടത്തിയത്.
ജില്ലാ പ്രസിഡന്റ് യു. ബേബി അധ്യക്ഷത വഹിച്ച ധർണ സമരം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പി.വി. പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, എ. സനീഷ് കുമാർ, പി.ഡി. ഉണ്ണി, ബി. അനിൽകുമാർ, പി.വി. സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.