കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
1451150
Friday, September 6, 2024 11:06 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ ചോറ്റി കവലയില്‍ കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 6.45ഓടെയാണ് സംഭവം. ഈ സമയത്ത് കാത്തിരിപ്പുകേന്ദ്രത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും തകര്‍ന്നു.