ഇടമുള-തലവയലില്‍-കളപ്പുരയ്ക്കല്‍ റോഡ് ഉദ്ഘാടനം ഇന്ന്
1451444
Sunday, September 8, 2024 2:33 AM IST
കൊഴുവനാല്‍: കൊഴുവനാല്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ ഇടമുള-തലവയലില്‍-കളപ്പുരയ്ക്കല്‍ റോഡ് സ്മാര്‍ട്ടായി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ റോഡിനു രണ്ടര മീറ്ററില്‍ താഴെ മാത്രമായിരുന്നു നിലവില്‍ വീതിയുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ പതിനഞ്ച് സ്ഥലമുടമകളുടെ സഹകരണത്തോടെയാണ് റോഡ് നവീകരിച്ചത്. രണ്ട് ചെറിയ വാഹനങ്ങള്‍ക്കുപോലും പോകുവാന്‍ വീതിയില്ലാതിരുന്ന റോഡാണ് ഇപ്പോള്‍ ആറ് മീറ്റര്‍ വീതിയെടുത്ത് നവീകരിച്ചത്. കൊഴുവനാല്‍-കാഞ്ഞിരമറ്റം റോഡിനെയും പുലിയന്നൂര്‍-വാഴൂര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്.
റോഡ് വികസനത്തിന് തടസമായിനിന്ന വൈദ്യുതിപോസ്റ്റുകളും ജില്ലാ പഞ്ചായത്തില്‍നിന്നു തുക വൈദ്യുതി ബോര്‍ഡില്‍ നിക്ഷേപിച്ച് മാറ്റി സ്ഥാപിച്ചു.
പുനര്‍നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊഴുവനാല്‍ കളപ്പുരയ്ക്കല്‍ ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും.ജോസ്മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തും.