പൂക്കൃഷിയുടെ വിളവെടുപ്പ്
1451132
Friday, September 6, 2024 7:14 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കിടങ്ങില്‍ റോഡിരികില്‍ പാലിയപ്പാടം പുഷ്പവസന്തം എന്ന പേരില്‍ സൗഹൃദ കൂട്ടായ്മ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആയിരത്തോളം ചെണ്ടുമല്ലി തൈകളാണ് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ എം.കെ. തങ്കപ്പന്, കെ.സി. രാജു, കെ.എ. ഷിബു, അനൂപ് ഭാസ്കര്‍ എന്നിവര്‍ ചേര്‍ന്ന് കൃഷി ചെയ്തത്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്തംഗം രശ്മി വിനോദ്, സൗഹൃദം ക്ലബ്ബിന്റെ ഭാരവാഹികള്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.