ഡോ. ​​​പി.​​​ജെ. തോ​​​മ​​​സ് അ​​​നു​​​സ്മ​​​ര​​​ണം സം​​ഘ​​ടി​​പ്പി​​ച്ചു
Saturday, July 27, 2024 7:36 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​നും സാ​​​ഹി​​​ത്യ​​​ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​പി. ജെ. ​​​തോ​​​മ​​​സി​​​നെ ച​​​രി​​​ത്രം ത​​​മ​​​സ്‌​​​ക​​​രി​​​ച്ചെ​​​ന്ന് എ​​​സ്ബി കോ​​​ള​​​ജ് മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ റ​​​വ.​ ഡോ. ​​ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍.

ബ്രി​​​ട്ടീ​​​ഷ് ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ​​യും സ്വാ​​​ത​​​ന്ത്ര്യാ​​​ന​​​ന്ത​​​ര ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ഗ​​​വ​​​ണ്‍​മെ​​ന്‍റി​​ന്‍റെ​​​യും സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ്, സാ​​​ഹി​​​ത്യ​​​ച​​​രി​​​ത്ര​​​കാ​​​ര​​​ന്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം ശ്ര​​​ദ്ധേ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളേ​​​കി​​​യ ഡോ. ​​​പി.​​ജെ. ​തോ​​​മ​​​സി​​​ന്‍റെ അ​​​മ്പ​​​ത്തി​​​യൊ​​​മ്പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​സ്ബി കോ​​​ള​​​ജി​​​ലെ മ​​​ല​​​യാ​​​ളം, സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​നു​​​സ്മ​​​ര​​​ണ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം.


കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഫാ. ​​​റെ​​​ജി പി. ​​​കു​​​ര്യ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മു​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ ഡോ. ​​​ഇ.​​​എം. തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. പ്ര​​​ഫ. ജോ​​​സ​​​ഫ് സ്‌​​​ക​​​റി​​​യ, ഡോ. ​​​ഷി​​​നു വ​​​ര്‍​ക്കി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.