പട്ടാപ്പകൽ വയോധികയെ ഭീഷണിപ്പെടുത്തി യുവാവും യുവതിയും ഏഴര പവൻ മോഷ്ടിച്ചു
Saturday, July 27, 2024 7:36 AM IST
വൈ​ക്കം: ​പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ടി​​നു​​ള്ളി​​ലെ​​ത്തി വ​​യോ​​ധി​​ക​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി യു​​വാ​​വും യു​​വ​​തി​​യും സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ അ​​പ​​ഹ​​രി​​ച്ചു. വൈ​​ക്കം ചേ​​രും​​ചു​​വ​​ട് ഇ​​ട​​ശേ​​രി​​ൽ ലി​​ല്ലി​​ക്കു​​ട്ടി (68)യു​​ടെ ഏ​​ഴു പ​​വ​​ന്‍റെ മാ​​ല​​യും വ​​ള​​യു​​മ​​ട​​ക്കം ഏ​​ഴ​​ര​​പ്പ​​വ​​നാ​​ണ് മോ​​ഷ്ടി​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു സം​​ഭ​​വം.

യു​​വാ​​വും യു​​വ​​തി​​യും വീ​​ട്ടി​​ലെ​​ത്തി വാ​​തി​​ലി​​ൽ മു​​ട്ടി​​യ​​തി​​നെ​ത്തു​ട​​ർ​​ന്ന് ലി​​ല്ലി​​ക്കു​​ട്ടി വാ​​തി​​ൽ തു​​റ​​ന്നു. തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രും ഭീ​​ഷ​​ണ​​പ്പെ​​ടു​​ത്തി താ​​ക്കോ​​ലെ​​ടു​​ത്ത് അ​​ല​​മാ​​ര തു​​റ​​ന്ന് മാ​​ല അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ലി​​ല്ലി​​ക്കു​​ട്ടി​​ക്ക് പൊ​​തു പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ മ​​ക​​ൻ മാ​​ത്ര​​മേ ഉ​​ള്ളൂ. വീ​​ട്ടി​​ൽ മ​​റ്റാ​​രും ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ച്ചാ​​ണ് മോ​​ഷ്ടാ​​ക്ക​​ളെ​​ത്തി​​യ​​ത്.

മാ​​ല​​യി​​ലെ താ​​ലി​​യും മാ​​താ​​വി​​ന്‍റെ രൂ​​പ​​മു​​ള്ള ലോ​​ക്ക​​റ്റും ലി​​ല്ലി​​ക്കു​​ട്ടി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​ത്തു​ട​​ർ​​ന്ന് മാ​​ല​​യി​​ൽ നി​​ന്ന് താ​​ലി​​യും മാ​​താ​​വി​​ന്‍റെ ലോ​​ക്ക​​റ്റും ഊ​​രി മോ​​ഷ്ടാ​​ക്ക​​ൾ ലി​​ല്ലി​​ക്കു​​ട്ടി​​ക്ക് ന​​ൽ​​കി. ആ​​ഭ​​ര​​ണ​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ മു​​റി​​യി​​ലേ​​ക്ക് തെ​​റി​​ച്ചു​വീ​​ണ മോ​​തി​​രം തി​​ര​​യാ​​ൻ കൂ​​ട്ടാ​​ക്കാ​​തെ മോ​ഷ്ടാ​ക്ക​ൾ സ്ഥ​​ലം വി​​ടു​​ക​​യാ​​യി​​രു​​ന്നു. രാ​​ത്രി മ​​ക​​ൻ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ലി​​ല്ലി​​ക്കു​​ട്ടി മോ​​ഷ​​ണ വി​​വ​​രം പ​​റ​​ഞ്ഞ​​ത്.


ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട വ​​യോ​​ധി​​ക​​യെ വൈ​​ക്ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് വൈ​​ക്കം പോ​​ലീ​​സ് കേ​​സ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. ഇ​​ന്ന് വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​ർ എ​​ത്തും. ചേ​​രും​​ചു​​വ​​ട്ടി​​ലേ​​യും സ​​മീ​​പ​​ത്തെ​​യും സി​​സി​​ടി​​വി​​ക​​ളും പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.