പാമ്പാ​ടി ​പ​ഞ്ചാ​യ​ത്ത് കമ്മിറ്റിയിൽ പ്ര​തി​പ​ക്ഷ വാ​ക്ക്ഔ​ട്ട്
Saturday, July 27, 2024 7:36 AM IST
പാ​​മ്പാ​​ടി: പ​ഞ്ചാ‍യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​​തി​​പ​​ക്ഷ വാ​​ക്ക് ഔ​​ട്ട്. പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴു പ്ര​​തി​​പ​​ക്ഷ അം​​ഗ​​ങ്ങ​​ളു​​ടെ നോ​​ട്ടീ​​സി​​ൻ പ്ര​​കാ​​രം വി​​ളി​​ച്ച അ​​ടി​​യ​​ന്ത​​ര പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി കൈ​യാ​​ങ്ക​​ളി​​യു​​ടെ വാ​​ക്കോ​​ളം എ​​ത്തി. ഭ​​ര​​ണ-​പ്ര​​തി​​പ​​ക്ഷ അം​​ഗ​​ങ്ങ​​ൾ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നേ​​ർ​​ക്കു​​നേ​​ർ​നി​​ന്ന് പോ​​ർ​​വി​​ളി​​ച്ചു.

പൊ​​തു​​വേ താ​​റു​​മാ​​റാ​​യി കി​​ട​​ന്ന പാ​​മ്പാ​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ൾ ജ​​ല​​നി​​ധി പൈ​​പ്പി​​ട​​ലി​​നാ​​യി വെ​​ട്ടി പൊ​​ളി​​ച്ച​​തോ​​ടെ കാ​​ൽ​​ന​​ട​​യ്ക്ക് പോ​​ലും പ​​റ്റാ​​ത്ത​​താ​​യി. ന​​വ​കേ​​ര​​ള സ​​ദ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി അ​​നു​​വ​​ദി​​ച്ചെ​​ന്നു പ​​റ​​യു​​ന്ന ഒ​​ൻ​​പ​​തു കോ​​ടി 35 ല​​ക്ഷ​​ത്തി​​ന്‍റെ ക​​ണ​​ക്കു​ക​ൾ സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഭ​​ര​​ണ​​പ​​ക്ഷം നി​​റ​​യു​​മ്പോ​​ൾ, പൈ​​പ്പി​​ടു​​ന്ന​​തി​​നാ​​യി വെ​​ട്ടി​​ക്കു​​ഴി​​ച്ച ഭാ​​ഗ​​ങ്ങ​​ൾ പൂ​​ർ​​വ​​സ്ഥി​​തി​​യി​​ൽ ആ​​ക്കാ​​ൻ ഇ​​തു​​വ​​രെ​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

സാ​​മ്പ​​ത്തി​​ക​​മാ​​യി സ്വ​​യം പ​​ര്യാ​​പ്ത​​ത​​യു​​ള്ള എ ​​ഗ്രേ​​ഡ് പ​​ഞ്ചാ​​യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ എ​​ല്ലാ ഭ​​ര​​ണ​​സ​​മി​​തി​​ക​​ളും റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ത​​ന​​ത് ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും, ജ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും പി​​രി​​ച്ചെ​​ടു​​ത്ത ഏ​​ഴു കോ​​ടി​​യി​​ല​​ധി​​കം രൂ​​പ പ​​ഞ്ചാ​​യ​​ത്തി​​ന് നി​​ക്ഷേ​​പ​​മാ​​യി നി​​ല​​വി​​ൽ ഉ​​ണ്ടെ​​ന്നും പ്ര​​തി​​പ​​ക്ഷം പ​​റ​​യു​​ന്നു.


ഓ​​രോ വാ​​ർ​​ഡി​​ലെ​​യും റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​ന് 20 ല​​ക്ഷം രൂ​​പ വീ​​തം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് പ്ര​​തി​​പ​​ക്ഷം അ​​ടി​​യ​​ന്ത​​ര ക​​മ്മി​​റ്റി​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്. എ​​ന്നാ​​ൽ ഫ​​ണ്ടി​​ൽ​നി​​ന്നു തു​​ക അ​​നു​​വ​​ദി​​ക്കാ​ൻ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി ത​​യാ​​റാ​​യി​​ല്ല. ഇ​​താ​​ണ് ത​​ർ​​ക്ക​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്. മെ​​മ്പ​​ർ​​മാ​​രാ​​യ അ​​നീ​​ഷ് ഗ്രാ​​മ​​റ്റം, സു​​ജാ​​ത ശ​​ശീ​​ന്ദ്ര​​ൻ, പി.​​എ​​സ്. ഉ​​ഷാ​​കു​​മാ​​രി, ഏ​​ലി​​യാ​​മ്മ ആ​ന്‍റ​ണി, അ​​ച്ച​​മ്മ തോ​​മ​​സ്, മേ​​രി​​ക്കു​​ട്ടി മ​​ർ​​ക്കോ​​സ്, കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ വി.​​എ​​സ്. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ജോ​​ർ​​ജ് പാ​​മ്പാ​​ടി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.