തൈ​റോ​യി​ഡ് ര​ക്ത​പ​രി​ശോ​ധ​നാ​ക്യാ​മ്പ്
Sunday, July 7, 2024 10:42 PM IST
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ തൈ​റോ​യി​ഡ് ര​ക്ത​പ​രി​ശോ​ധ​നാ​ക്യാ​മ്പ് ന​ട​ത്തി. അ​ബോ​ട്ട് ഇ​ന്ത്യ ലി​മി​റ്റ​ഡ്, ഡി​ഡി​ആ​ർ​സി ലാ​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെയ്തു. പ​ഞ്ചാ​യ​ത്തം​ഗം ടെ​സി സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൻ. ര​മേ​ശ​ൻ, വി​നു കു​ര്യ​ൻ, ഡാ​ർ​ളി ജോ​ജി, ജോ​യി​സ് അ​ല​ക്സ്, ല​തി​ക സാ​ജു, ര​മ രാ​ജു, സെ​ക്ര​ട്ട​റി എ​ൻ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റി​ലേ​റെ​പ്പേ​ർ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.